'
നവംബർ 14, ലോക പ്രമേഹ ദിനത്തിൽ പ്രമേഹമുള്ള എല്ലാവരും ഡയബറ്റിക്
റെറ്റിനോപ്പതി നേരത്തേ കണ്ടുപിടിക്കാൻ നിങ്ങളുടെ കണ്ണുകൾ പരിശോധിക്കണം.
1. 1. പ്രമേഹം മൂലം കണ്ണിലെ റെറ്റിനയ്ക്ക് കേടുപാടുകൾ സംഭവിച്ച് ക്രമേണ
സ്ഥായിയായ കാഴ്ച വൈകല്യങ്ങളിലേക്ക് നയിക്കുന്ന ഒരു
മെഡിക്കൽ
അവസ്ഥയാണ് ഡയബറ്റിക് റെറ്റിനോപ്പതി.
2. 5 വർഷത്തിൽ കൂടുതൽ
പ്രമേഹമുള്ളവർക്ക് ഡയബറ്റിക് റെറ്റിനോപ്പതി ഉണ്ടാകാനുള്ള
സാധ്യത
കൂടുതലാണ്
3. ഡയബെറ്റിക്
റെറ്റിനോപ്പതിക്ക് തുടക്കത്തിൽ പലപ്പോഴും തിരിച്ചറിയാനുള്ള അടയാളങ്ങൾ ഒന്നും തന്നെ
ഉണ്ടാകണമെന്നില്ല.
4. ഡയബറ്റിക് റെറ്റിനോപ്പതി കാഴ്ചക്കുറവിനും കാഴ്ചശക്തി പൂർണ്ണമായി നഷ്ടപ്പെടുന്നതിനും കാരണമാകും
5. ഡയബറ്റിക് റെറ്റിനോപ്പതി ഉള്ള ആളുകൾക്ക് ഹൃദയം, വൃക്ക, തലച്ചോറ് , കാലിലെ ചെറിയ ഞരമ്പുകൾകും- രോഗങ്ങൾ ഉണ്ടാകാം.
6. നിങ്ങളുടെ ഷുഗർ നല്ല നിയന്ത്രണത്തിലല്ലെങ്കിൽ ഡയബറ്റിക് റെറ്റിനോപ്പതിയുടെ സാധ്യത വർദ്ധിക്കുന്നു.
7.നിങ്ങളുടെ കണ്ണുകളുടെ ശക്തിയും റെറ്റിന പരിശോധനയും പരിശോധിക്കാൻ ഒരു നേത്രരോഗ പരിശോധന നടത്തുക
8. പ്രമേഹ നിയന്ത്രണത്തിനായി നിങ്ങളുടെ സ്ഥിരം ഡോക്ടറെ സമീപിക്കുക
9. ഡയബറ്റിക് റെറ്റിനോപ്പതി ഒഴിവാക്കാൻ 3 മാസത്തെ ശരാശരി ഷുഗർ ലെവെൽസ് (HBA1C ) 7-ന് താഴെ നിലനിർത്തുക
10. ഡയബറ്റിക് റെറ്റിനോപ്പതി നേരത്തേ കണ്ടെത്തുന്നതിന് വാർഷിക നേത്ര പരിശോധന നടത്തുക
Dr. Irene Rose Joy
M.B.B.S., DO-NBEMS Ophthalmology Resident
Dr. Sanoop Kumar Sherin Sabu
M.B.B.S., M.D., Gen Medicine Resident
skssabu@gmail.com
9847811159( WhatsApp queries only)
www.graceoptical.in
'