Create a vision that makes your life brighter

'ഗ്ലോക്കോമ -: നേരത്തെ കണ്ടെത്തിയാൽ പൂർണമായ അന്ധത തടയാൻ കഴിയും…'

'

Dr.  Irene Rose Joy ( Resident Ophthalmologist, Acchuta Eye Care)

 

പെട്ടെന്നുള്ള കാഴ്ച നഷ്ടപ്പെടാനുള്ള  കാരണങ്ങളിലൊന്നാണ് ഗ്ലോക്കോമ.

ഗ്ലോക്കോമ ബാധിക്കുന്ന ഭൂരിഭാഗം പേർക്കും പ്രശ്നം തിരിച്ചറിയാനാകില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. ലോകത്ത് 14 to 15  ദശലക്ഷം ഗ്ലോക്കോമ രോഗികളെങ്കിലും ഉണ്ടെന്നാണ് കണക്കുകൾ പറയുന്നത്. പ്രാരംഭ ഘട്ടത്തിൽ കാര്യമായ ലക്ഷണങ്ങൾ കാണില്ല.

എന്താണ് ഗ്ലോക്കോമ

കണ്ണിലെ മർദ്ദം ക്രമാതീതമായി കൂടുകയും കണ്ണിലെ ഞരമ്പുകൾക്ക് നാശനഷ്ടം സംഭവിക്കുന്നു . കാലക്രമേണ വശങ്ങളിലെ കാഴ്ചനഷ്ടത്തിലൂടെ മുഴുവനായും കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥയാണ് ഗ്ലോക്കോമ .  ഒരിക്കൽ കാഴ്ച നഷ്ടമായാൽ പിന്നീട് അത് വീണ്ടെടുക്കാനാവില്ല.

ഓപ്പൺ ആംഗിൾ ഗ്ലോക്കോമയും  ക്ലോസ്ഡ് ആംഗിൾ. ഈ രണ്ടുതരം കൂടാതെ ജന്മനാ തന്നെ കുട്ടികളിൽ കാണപ്പെടുന്ന ഗ്ലോക്കോമയും തിമിരം മൂലമുള്ള ഗ്ലോക്കോമയും ഉണ്ട്

ലക്ഷണങ്ങൾ

വേദനാരഹിതവും പതുക്കെ  ഗുരുതരമാകുന്നതുമാണ് ഓപ്പൺ ആംഗിൾ . പതുക്കെ ദൃഷ്ടി മണ്ഡലം ചുരുങ്ങുന്നതാണ് രോഗലക്ഷണം.
മങ്ങിയ പ്രകാശത്തിലെ കാഴ്ചക്കുറവ്,ഏതെങ്കിലും ഒരു ഭാഗം മാത്രം കാണാൻ സാധിക്കാതെ വരിക,നടക്കാൻ പ്രയാസം എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ

ക്ലോസ്ഡ് ആങ്കിൾ ഗ്ലോക്കോമ - കണ്ണിന് പെട്ടെന്നുണ്ടാകുന്ന വേദന,പെട്ടെന്ന് കാഴ്ച കുറയുക,പ്രകാശസ്രോതസുകൾക്ക് ചുറ്റും പ്രകാശവലയം എന്നിവയാണ് രോഗം ലക്ഷണം . ക്ലോസ് ആങ്കിൾ ഗ്ലോക്കമയിൽ അടിയന്തര വൈദ്യസഹായം വേണ്ടതാണ് . 

അസുഖം കണ്ടെത്താം

കണ്ണിലെ പ്രഷർ കൂടിയിരിക്കുന്നത് ടോണോ മീറ്റർ എന്ന ഉപകരണം ഉപയോഗിച്ച് കണ്ടെത്താം . സാധാരണ പ്രഷർ 12 നും 21നും ഇടയിലായിരിക്കും . 22 കൂടുതൽ പ്രഷർ അപകടമാണ്

എന്നാൽ ചിലരിൽ സാധാരണ മർദ്ദം ഉള്ളപ്പോൾ പോലും കണ്ണ് ഗ്ലോക്കോമ ഉണ്ടാകാം.

കാഴ്ചഞരമ്പുകൾക്ക് എത്രത്തോളം നാശം സംഭവിച്ചുവെന്ന് പെരിമെട്രി പരിശോധനയിലൂടെ കണ്ടെത്താം . ആദ്യം വശങ്ങളിലെ കാഴ്ച മാത്രമേ ബാധിക്കൂ പിന്നീട് കാഴ്ച ചുരുങ്ങും . പിന്നീട് കാഴ്ച പൂർണമായും നഷ്ടപ്പെടുന്ന രീതിയിലേക്ക് മാറും . ഐറിസിനും കോർണിയക്കും ഇടയിലുള്ള ആംഗിൾ ചുരുങ്ങുന്ന അവസ്ഥയിലക്കും ഗ്ലോക്കോമ എത്തിക്കും

 

നിങ്ങളുടെ നേത്ര ഡോക്ടർ എന്ത് ചെയ്യും?

നിങ്ങളുടെ കണ്ണിന്റെ മർദ്ദം ഡോക്ടർ പരിശോധിക്കും. ഒഫ്താൽമോസ്കോപ്പ് ഉപയോഗിച്ച് ഡോക്ടർക്ക് നിങ്ങളുടെ കണ്ണിന്റെ റെറ്റിന പരിശോധിക്കാനും കഴിയും. വിഷ്വൽ ഫീൽഡ് പ്രത്യേക മെഷീനുകളിൽ പരിശോധിക്കാം.

ചികിത്സാ രീതികൾ

മരുന്ന് ചികിത്സ, ലേസർ ചികിത്സ,ശസ്ത്രക്രിയ എന്നിവയാണ് ചികിത്സാ രീതികൾ . അസുഖത്തിന്റെ അവസ്ഥയും തീവ്രതയും കണക്കാക്കി ചികിത്സാ രീതികൾ തീരുമാനിക്കും

മരുന്നുകളുടെ അളവ് ശരിയായി ക്രമീകരിക്കുന്നതിന് നിങ്ങളുടെ ഡോക്ടറുമായി ഫോളോ-അപ്പ് ആവശ്യമാണ്.

 

ഗ്ലോക്കോമയുടെ കുടുംബ ചരിത്രമുള്ള ചില ആളുകൾക്ക് ഗ്ലോക്കോമ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അത്തരം ആളുകൾ പതിവായി നിങ്ങളുടെ കണ്ണുകൾ പരിശോധിക്കണം.

 


 Our Team

www.graceoptical.in

Dr. Sanoop Kumar Sherin Sabu  (M.D., Internal Medicine Resident)

Dr. Irene Rose Joy ( Resident Ophthalmologist , Acchutha Eye Care)


'